ബ്രേക്ക് ചെയ്തപ്പോള്‍ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്ന് ദൃക്സാക്ഷി ജോമോന്‍ പറയുന്നു.
വണ്ടി പാളി പോയെന്ന് ജോസ് കെ മാണിയുടെ മകന്‍ തന്നെ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. എതിര്‍ ദിശയില്‍ ആയിരുന്നു വാഹനങ്ങള്‍ എന്നും ജോമോന്‍ പറഞ്ഞു. സംഭവത്തില്‍ 19കാരനെ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി) അറസ്റ്റ് ചെയ്തിരുന്നു. കരിക്കാട്ടൂരിനും മണിമലയ്ക്കും ഇടയിലാണ് അപകടം നടന്നത്.
കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവര്‍.
എതിര്‍ ദിശയില്‍ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഓടിച്ചത് കെ.എം മാണി ജൂനിയര്‍ ആയിരുന്നു. പാലാ സ്വദേശിയായ സേവ്യര്‍ മാത്യു എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ വാഹനം.