തിരുവനന്തപുരം: ആഘോഷങ്ങള്‍ ഏതായാലും മദ്യം ഒഴിവാക്കി മലയാളിക്കെന്ത് ആഘോഷം. കുടിച്ചു റെക്കോഡിടുകയാണ് മലയാളി.
സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നത് തങ്ങളാണ് എന്നൊരു വാദവുമുണ്ട് മദ്യപാനികള്‍ക്ക്. അത് ഒരുത്തരത്തില്‍ ശരി വയ്ക്കുന്ന കണക്കുകളാണ് പുരത്തു വരുന്നത്. കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള സാമ്ബത്തിക വര്‍ഷത്തില്‍ 18,500 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തു വിറ്റതും മലയാളി കുടിച്ച് തീര്‍ത്തതും.
ബാക്കിയുള്ള 2,400 കോടിയില്‍ മദ്യക്കമ്ബനികള്‍ക്കു നല്‍കിയതും, ബെവ്കോയുടെ ലാഭവിഹിതവും ഉള്‍പ്പെടുന്നു. നികുതി വരുമാനമായി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സര്‍ക്കാരിനു നല്‍കിയത് 16,100 കോടി രൂപയാണ്. മദ്യത്തില്‍ ആവശ്യക്കാരേറെയും റമ്മിനായിരുന്നു. രണ്ടാം സ്ഥാനത്ത് ബ്രാന്‍ഡിയും.
ആഘോഷവേളകളില്‍ വിദേശ മദ്യങ്ങള്‍ക്കും സംസ്ഥാനത്ത് നല്ല ഡിമാന്‍ഡുണ്ടായിരുന്നു. എന്നാല്‍ വൈനിന്‍റെ വില്‍പന തീരെ കുറഞ്ഞു. വില്‍പന നികുതി 112 ശതമാനത്തില്‍ നിന്നും 86 ആക്കി കുറച്ചതോടെ വൈനിന്‍റെ വിലയിലും കുറവു വന്നിട്ടും ആവശ്യക്കാര്‍ കുറഞ്ഞു. 4200 കെയ്സ് വൈന്‍ മാത്രമാണ് വിറ്റുപോയത്. ബീയറിന്‍റെ വില്‍പന ചൂടുകാലത്ത് കുതിച്ചുയര്‍ന്നു. പ്രതിദിനം 12,000 കെയ്സ് ബീയര്‍ വരെ വിറ്റുപോയിരുന്നു.