പെരുമ്ബാവൂര്‍: ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35) മരിച്ചത്.
വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം. മനീഷിന്റെ ഭാര്യ ഒരാഴ്ച ആയി സ്വന്തം വീട്ടില്‍ ആയിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ പെട്ടെന്ന് കട്ട് ആവുകയും പിന്നീട് പല തവണ വിളിച്ചിട്ട് കിട്ടാതെയും വന്നതോടെ ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ആലുവ - കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.