Click to learn more 👇

ഭാര്യ പിണങ്ങി പോയി പോലീസ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ കടിച്ച് യുവാവ്; വീഡിയോ പുറത്ത്.


ചെന്നൈ: വഴക്കിനെത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടില്‍ പോയതിന്റെ പേരില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി വയറില്‍ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍.

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. ചിന്നമംഗോട് സ്വദേശി ധര്‍മ്മദുരൈയ് (33) ആണ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയത്.

വഴക്കിനെത്തുടര്‍ന്ന് ഭാര്യ റെഡ്ഡിപാളയത്തെ വീട്ടിലേയ്ക്ക് പോയതില്‍ ധര്‍മ്മദുരൈയ് അസ്വസ്ഥനായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇയാള്‍ പലതവണ ആറമ്ബാക്കം പൊലീസിനെ സമീപിച്ചു. ഇന്നലെയും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും മദ്യപിച്ച നിലയിലായിരുന്നതിനാല്‍ കാത്തിരിപ്പ് മുറിയില്‍ ഇരിക്കന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ധര്‍മ്മദുരൈയ് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ കയറുകയായിരുന്നു.

താഴെയിറങ്ങാന്‍ പൊലീസും സമീപവാസികളും നിരന്തരം ആവശ്യപ്പെടുന്നതിനിടെ ധര്‍മ്മദുരൈയ് ട്രാന്‍സ്‌ഫോര്‍മറിലെ വൈദ്യുതി വയറില്‍ കടിച്ചു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധര്‍മ്മദുരൈയ് ട്രാന്‍ഫോര്‍മറില്‍ കയറുന്നതിന്റെയും കമ്ബി കടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.