Click to learn more 👇

ചികിത്സ ലഭിക്കാതെ ആറുമാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം ഡോക്ടറെ പിരിച്ചുവിട്ടു.


മാനന്തവാടി: വയനാട്ടില്‍ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെ താല്‍കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ഗോത്ര ദമ്ബതികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ച്‌ 22നാണ് കുട്ടി മരിച്ചത്. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവും ന്യുമോണിയയും അനീമിയയും കുട്ടിയുടെ മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ചികിത്സ തേടിയെത്തിയപ്പോള്‍ കുട്ടിക്ക് മതിയായ ചികിത്സ നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിക്ക് കടുത്ത പനിയുണ്ടായിരുന്നു. എന്നിട്ടും പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിക്കുള്ള മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഇതിന് അടുത്ത ദിവസമാണ് കുട്ടി മരിച്ചത്. വെള്ളമുണ്ട കുംടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാരക്കാമല ഹെല്‍ത്ത് സെന്ററില്‍ നിന്നും കുട്ടിക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.