കല്യാണ മണ്ഡപത്തില്‍ ഏറ്റുമുട്ടുന്ന വരന്റേയും വധുവിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 27 സെക്കന്റാണ് വിഡിയോയുടെ ദൈർഘ്യം.
@gharkekalesh എന്ന ട്വിറ്റർ അക്കൗണ്ടിലെത്തിയ വിഡിയോ ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു. ‘വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ചടങ്ങുകൾക്കിടെ വരൻ വധുവിന്റെ വായിൽ മധുരം വച്ചു നൽകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. മധുരം വരന്റെ കൈയിൽ നിന്നും സ്വീകരിക്കാൻ മടിച്ച് വധു തല പിന്നോട്ട് വലിച്ചു. അത് ഇഷ്ടപ്പെടാതെ വന്ന വരൻ വധുവിന്റെ വായിൽ ബലം പ്രയോഗിച്ച് മധുരം വെക്കാൻ ശ്രമിക്കുന്നു. ഇതോടെ ദേഷ്യം കയറിയ വധു വരന്റെ കൈ തട്ടി മാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്തു.
തുടർന്ന് സകല നിയന്ത്രണവും വിട്ട വരൻ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വധു വിട്ടു കൊടുക്കാൻ തയാറായില്ല. വരനെ തള്ളി നിലത്തിട്ടു. ബന്ധുക്കൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ പരസ്പരം അടികൂടുകയായിരുന്നു അവർ. ഏതാനും ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നടന്ന വിവാഹത്തിൽ വരന്റെ ബന്ധുക്കൾക്കു ഭക്ഷണം ലഭിക്കാത്തതിന്റെ പേരിലും വലിയ വഴക്കുണ്ടായി.
Kalesh B/w Husband and Wife in marriage ceremony pic.twitter.com/bjypxtJzjt