Click to learn more 👇

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വരവേറ്റ് ആയിരങ്ങള്‍, ഫ്ളാഗ് ഓഫ് അല്‍പസമയത്തിനകം


 രുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫും വാട്ടര്‍ മെട്രോ ഉദ്ഘാടനവും അടക്കമുള്ള പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി.

കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.

Video courtesy Asianet News & Media One





10.20 ഓടെയാണ് പ്രധാനമന്ത്രിയുടെ വിമാനം എത്തിയത്. അവിടെനിന്നുള്ള യാത്രയ്ക്കിടെ വഴിയരികില്‍ കാത്തുനിന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി തമ്ബാനൂരിലേക്ക് പുറപ്പെട്ടത്. ആയിരക്കണക്കിനു പേരാണ് തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും പ്രധാനമന്ത്രിയെ കാണാന്‍ തടിച്ചുകൂടിയിട്ടുള്ളത്.

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ്. തുടര്‍ന്ന് പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. പിന്നീട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും നാടിന് സമര്‍പ്പിക്കും. 




3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.