Click to learn more 👇

ഹാര്‍ദിക് ചുമ്മാ 'ചൊറിഞ്ഞു', സഞ്ജു കേറി 'മാന്തി'! സഞ്ജുവിന്റെ ഹാട്രിക്ക് സിക്സ്; സഞ്ജുവിന്റെ പ്രതികാരം- വീഡിയോ കാണാം


 അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ക്രീസിലെത്തുമ്ബോള്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് എടുത്തിരുന്നത്.

തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്. 15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു മടങ്ങുമ്ബോള്‍ സ്‌കോര്‍ അഞ്ചിന് 114 എന്ന നിലയാലിയിരുന്നു.

ആറ് സിക്‌സുകള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക്ക് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്‌സ് നേടിയിരുന്നു. സഞ്ജുവിന്റെ 'ചൂടന്‍' ബാറ്റിംഗിന് കാരണം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

മത്സരത്തിനിടെ ഹാര്‍ദിക് സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഹാര്‍ദിക് സഞ്ജുവിന്റെ മുഖത്ത് നോക്കി ചിലത് പറയുന്നത് കാണാമായിരുന്നു. എന്താല്‍ ശാന്തനായി നിന്ന സഞ്ജു ശ്രദ്ധിക്കാനേ പോയതില്ല. അതിന് ശേഷമായിരുന്നു സഞ്ജുവിന്റെ പൂണ്ടുവിളയാട്ടം. സോഷ്യല്‍ മീഡിയില്‍ പലരും സഞ്ജുവിന്റെ സ്വഭാവഗുണത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.