മൃഗങ്ങളുടെ ചെറു വീഡിയോകള്‍ എന്നും നെറ്റിസണ്‍സിനെ ആകര്‍ഷിച്ചിട്ടുണ്ട്. ദേശീയ പാര്‍ക്കുകളില്‍ നിന്നും മൃഗശാലകളില്‍ നിന്നുമുള്ള ഇത്തരം വീഡിയോകള്‍ ആളുകളുടെ ശ്രദ്ധ നേടുന്നു.
ഇത് പോലെ തന്നെ വളര്‍ത്തുമൃഗങ്ങളുടെ കാര്യവും. സ്വന്തമായി സാമൂഹിക മാധ്യമ പേജുകളുള്ള സെലിബ്രിറ്റികളായ മൃഗങ്ങള്‍വരെ നമ്മുക്കിടയിലുണ്ട്. ഇത്തരത്തില്‍ ഒരു വളര്‍ത്ത് അണ്ണാന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അത് പക്ഷേ ഒരു സാധാരണ നമ്മുടെ നാട്ടിന്‍ കാണാറുള്ള അണ്ണാനല്ല. പറക്കുന്ന അണ്ണാനാണ്. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറന്ന് പോകുന്ന അണ്ണാന്‍. വീഡിയോയില്‍ ഒരു മരക്കൊമ്ബില്‍ നിന്നു വീഡിയോ ചിത്രീകരിക്കുന്നയാളുടെ കൈകളിലേക്കാണ് അണ്ണാന്‍ പറന്ന് ഇരിക്കുന്നത്.
സത്യത്തില്‍ അണ്ണാന്‍ പറക്കുന്നതല്ല. മറിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടുമ്ബോള്‍ മുന്‍കാലിനും പിന്‍കാലിനും ഇടയിലുള്ള വലിയുന്ന ശരീരഭാഗം അണ്ണാന്‍ പരമാവധി വലിച്ച് പിടിക്കുന്നു. ഇതോടെ വായുവില്‍ ബാലന്‍സ് ചെയ്ത് അണ്ണാന്‍ കുറച്ച് ദൂരം മുന്നോട്ട് നീങ്ങാനാകും. ഇങ്ങനെ മുകളില്‍ നിന്ന് താഴേക്ക് പറന്നിറങ്ങാമെങ്കിലും താഴേ നിന്ന് മുകളിലേക്ക് പറന്നുയരാന്‍ പറ്റില്ല.
The landing...😊 pic.twitter.com/Pl8ufWkfpB
@AMAZlNGNATURE എന്ന ട്വിറ്റര്‍ ഉപയോക്താവ് പറക്കുന്ന അണ്ണാന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ട് ദിവസം കൊണ്ട് രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്.