Click to learn more 👇

ഇതൊരു പാഠമാണ് - യുവതിയെ തൂക്കിയെറിഞ്ഞ് ആന; സോഷ്യൽ മീഡിയ വൈറല്‍ വീഡിയോ കാണാം


 സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മിക്കപ്പോഴും മൃഗങ്ങളുടെ വീഡിയോ ആണ്.

ഇപ്പോഴിതാ ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

പല പ്രാവിശ്യം ആനയെ പഴം കാണിച്ചു യുവതി കളിപ്പിക്കുന്നുണ്ട്. അവസാനം സഹികെട്ട് ആന യുവതിയെ ഒറ്റ തട്ട്. അതോടെ വീഡിയോ എടുക്കുന്ന ആളും ഞെട്ടി. പഴം കൊടുക്കാനെന്ന വ്യാജേനെ ആനയെ കബളിപ്പിക്കുന്ന യുവതിയെ തിരിച്ചാക്രമിക്കുന്ന വീഡിയോ സുശാന്ത നന്ദ ഐഎഫ്‌എസ് പങ്കുവെച്ചത്.

"ആനയെ മെരുക്കിയാലും കബളിപ്പിക്കാന്‍ കഴിയില്ല. ഏറ്റവും ബുദ്ധിമാനായ മൃഗങ്ങളില്‍ ഒന്നാണിത്.." എന്ന കാപ്ഷന്‍ നല്‍കിയാണ് സുശാന്ത നന്ദ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.