തമിഴ്നാട് നീലഗിരി മുതുമലയില്‍ ബൈക്ക് യാത്രികര്‍ കാട്ടു കൊമ്ബനില്‍ നിന്നും രക്ഷപ്പെടുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു
കഴിഞ്ഞ ദിവസം മുതുമല ഊട്ടി റോഡില്‍ മുതുമല വന്യജീവി സങ്കേതത്തിനുളളില്‍ വെച്ചാണ് സംഭവം. റോഡിലിറങ്ങിയ കാട്ടാനയില്‍ നിന്ന് ലോറിയില്‍ കയറിയാണ് മലയാളികളായ ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടത്. പിന്നീട് കാട്ടാന മാറിയ ശേഷം ഇവര്‍ യാത്ര തുടര്‍ന്നു. ഇവര്‍ ലോറിക്ക് പിന്നാലാണ് സഞ്ചരിച്ചിരുന്നത്.
കാട്ടാന എതിരെ വരുന്നതിനാല്‍ ലോറി നിര്‍ത്തിയിട്ടു. ലോറിക്ക് പിന്നില്‍ ഇവരും ബൈക്ക് നിര്‍ത്തി. ലോറിക്ക് അടുത്തെത്തിയ കാട്ടാന ബൈക്കിനരികിലേക്ക് യുവാക്കളെ ലക്ഷ്യം വെച്ച് എത്തിയതോടെ ഇവര്‍ ബൈക്കില്‍ നിന്ന് പതിയ ലോറിയിലേക്ക് കയറി. ഇവരെ കാണാതായതോടെ ആന നടന്നു നീങ്ങി. ആന പോയെന്ന് ഉറപ്പ് വരുത്തിയതോടെയാണ് ഇവര്‍ ബൈക്കെടുത്തത്.