Click to learn more 👇

സര്‍ക്കസ് കൂടാരത്തില്‍ നിന്ന് സിംഹങ്ങള്‍ പുറത്തേക്ക്; കരഞ്ഞോടി കാണികള്‍; വിഡിയോ


 

സര്‍ക്കസ് കൂടാരത്തില്‍ നിന്ന് സിംഹങ്ങള്‍ പുറത്തേക്ക് ചാടുന്ന ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 

ചൈനയിലെ ഹെനാനിലെ സര്‍ക്കസ് പ്രകടനത്തിനിടെയാണ് രണ്ട് സിംഹങ്ങള്‍ കാണികള്‍ക്കിടയിലേക്ക് ചാടിയത്. കൂടിന്റെ പൂട്ടാത്ത വാതിലില്‍ നിന്നാണ് സിംഹങ്ങള്‍ പുറത്തേക്ക് ചാടാന്‍ ശ്രമിക്കുന്നത്. വേദിയിൽ ഉണ്ടായിരുന്ന നിരവധി ആളുകൾ ഭയന്ന് ഓടി രക്ഷപ്പെട്ടു. പെട്ടെന്ന് തന്നെ സിംഹങ്ങളെ പരിശീലകരെത്തി പിടിച്ച് കൂട്ടിലെത്തിച്ചു. 

സര്‍ക്കസ് കാണാനെത്തിയവരെല്ലാം കുട്ടികളെയും കയ്യിലെടുത്ത് കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടുന്നതും വിഡിയോയില്‍ കാണാം. മറ്റ് പല മൃഗങ്ങളും കൂടാരത്തിന് പുറത്ത് അലഞ്ഞ് തിരിഞ്ഞതായും ഇതെല്ലാം ആളുകളില്‍ പരിഭ്രാന്തി പരത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിഡിയോ കാണാം:



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.