രഹാനെയ്ക്ക് പുറമെ ഡെവോണ്‍ കോണ്‍വെ (45 പന്തില്‍ 83), ശിവം ദുബെ (27 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 76), ഫാഫ് ഡു പ്ലെസിസ് (33 പന്തില്‍ 62) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും മുതലാക്കാന്‍ കളി വിജയിക്കാനായില്ല താരങ്ങള്‍ക്കായില്ല. 14 പന്തില്‍ 28 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികാണ് തിളങ്ങിയ മറ്റൊരു താരം. തുഷാര്‍ ദേഷ്പാണ്ഡെ ചെന്നൈക്കായി മൂന്ന് വിക്കറ്റെടുത്തു.
രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഒാഫില്‍ ബൗണ്ടറി ലൈനില്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുചാടിയ രഹാനെ അതിസാഹകിയമായിട്ടാണ് പന്ത് തടഞ്ഞിട്ടത്. വീഡിയോ കാണാം…
Outstanding effort from AJINKYA RAHANE at the boundary 💛🤌#Rahane #CSKVSRCB #CSKvRCB#RCBvsCSK #RCBvCSK #TATAIPL2023 #TATAIPL #IPL23#IPL2023 #CricketTwitter#Cricketpic.twitter.com/bN02UYH1NO
— Cricopia.com (@cric_opia) April 17, 2023
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിക്‌സര്‍ മഴ പൊഴിച്ചപ്പോള്‍ ശിവം ദുബെയുടെ ബാറ്റില്‍ നിന്ന് പിറന്നവയില്‍ 111 മീറ്റര്‍ സിക്‌സും. അഞ്ച് പടുകൂറ്റന്‍ സിക്‌സുകള്‍ ദുബെ നേടിയപ്പോഴായിരുന്നു ഇതിലൊന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രീസില്‍ നിന്ന് 111 മീറ്റര്‍ ദൂരെ പോയി വീണത്. ഈ സീസണില്‍ 111 മീറ്ററിന് പുറമെ 103, 101 മീറ്റര്‍ സിക്‌സുകളും ദുബെയുടെ ബാറ്റില്‍ നിന്ന് പറന്നുകഴിഞ്ഞു. വീഡിയോ കാണാം…
2019: #TATAIPL debut for @RCBTweets 🏏
— JioCinema (@JioCinema) April 17, 2023
Now: Chief destructor against them for @ChennaiIPL 💛
Shivam Dube's attack mode was 🔛 with the bat🔥#RCBvCSK #IPLonJioCinema #IPL2023 | @IamShivamDube pic.twitter.com/jTnfAAccOL