ഫോക്‌സ്‌വാഗണ്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമ്ബനി തങ്ങളുടെ പുതിയ ആഡംബര ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു.
ഫോക്‌സ്‌വാഗണ്‍ ഐഡി.7 എന്നാണ് ഈ കാറിന്റെ പേര്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഈ കാര്‍ ഓടുന്നു എന്നതാണ് പ്രധാന പ്രത്യേകത. പുതിയ ഫോക്‌സ്‌വാഗണ്‍ ഐഡി.7 പ്രോ, പ്രോ എസ് എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളില്‍ ലഭ്യമാണ്.
അടിസ്ഥാന വേരിയന്റിന് 77 kWh ബാറ്ററി പാക്ക് ലഭിക്കുന്നു, WLTP സൈക്കിളില്‍ 615 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 170 kW DC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. പ്രോ എസ് വേരിയന്റിന് 700 കിലോമീറ്റര്‍ റേഞ്ചുള്ള (WLTP-സൈക്കിള്‍) 86 kWh ബാറ്ററി പായ്ക്കുണ്ട്, കൂടാതെ 200 kW DC ഫാസ്റ്റ് ചാര്‍ജറുമായി പൊരുത്തപ്പെടുന്നു.
ഫാസ്റ്റ് ചാര്‍ജിംഗ്, സാറ്റലൈറ്റ് നാവിഗേഷന്‍, എന്‍റെര്‍ടെയിന്‍മെന്‍റ്, ഓട്ടോ ഡ്രൈവിംഗ് സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്. ഇതൊരു ഫ്യൂച്ചറിസ്റ്റിക് കാറാണ്. കാറിന്റെ നീളം 4,961 എംഎം ആണ്, ഇതിന് വളരെ മിനുസമാര്‍ന്ന ഹെഡ്‌ലൈറ്റുകള്‍ ഉണ്ട്. 15.0-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, പനോരമിക് സണ്‍റൂഫ്, മസാജ് ഫംഗ്‌ഷനോടുകൂടിയ 14-വേ പവര്‍-അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, വോയ്‌സ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.
ഫോക്‌സ്‌വാഗണ്‍ ഐഡി.7-ന് 15.0-ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഓഗ്‌മെന്റഡ് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്‌മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, മസാജ് ഫംഗ്‌ഷനോടുകൂടിയ 14-വേ പവര്‍-അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ എന്നിവ ലഭിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ് എന്നിങ്ങനെയുള്ള മറ്റ് സാങ്കേതിക സവിശേഷതകളും കാറിന് ലഭിക്കുന്നു.
ഫോക്‌സ്‌വാഗണ്‍ ഐഡി.7 മറ്റ് അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കുന്നതിന് മുമ്ബ് യൂറോപ്പിലും ചൈനയിലും ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തും. ജര്‍മ്മനിയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ കാര്‍ നിര്‍മ്മിക്കുന്നതോടെ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉത്പാദനം ആരംഭിക്കും. ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ മുന്‍നിര ഇലക്‌ട്രിക് സെഡാന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍, ഈ കാറിന്റെ വിലയെക്കുറിച്ചും ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചും കമ്ബനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ശക്തമായ കാറുകള്‍ക്ക് പേരുകേട്ടതാണ്.
അടുത്തിടെ ഷാങ്ഹായില്‍ നടന്ന ഓട്ടോ ഷോയില്‍ പുതിയ ഇവി കാര്‍ കമ്ബനി അവതരിപ്പിച്ചിരുന്നു