Click to learn more 👇

വയറ്റിൽ അടിയുന്ന കൊഴുപ്പ് ഇല്ലാതാക്കാനുള്ള പൊടിക്കൈകൾ


വയറ്റില്‍ വന്നു കൂടുന്ന കൊഴുപ്പ് പോകാന്‍ അത്ര എളുപ്പമല്ല. വെറും വീട്ടുവൈദ്യങ്ങള്‍ കൊണ്ട് മാത്രം ഇത് സാധ്യമാകുന്നതല്ല.വ്യായാമവും ഒപ്പം ഭക്ഷണ നിയന്ത്രണവും കൂടി വേണം.

ഇത്തരം കാര്യങ്ങള്‍ക്കൊപ്പം പരീക്ഷിയ്ക്കാവുന്ന ഒരു പ്രത്യേക ഹോം റെമഡിയെക്കുറിച്ച്‌ നോക്കാം .

ഇതില്‍ ചേര്‍ക്കുന്ന രണ്ട് തരം ഇലകളാണ് . കറിവേപ്പില, മുരിങ്ങായില എന്നിവയാണ് ഇവ. പല തരം രോഗങ്ങള്‍ക്ക് മരുന്നായ കറിവേപ്പില പൊതുവേ തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് മുരിങ്ങയില. പല ഗുണങ്ങളും നല്‍കുന്നതിനൊപ്പം തന്നെ തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ഒന്നാണിത്. ഫാറ്റ് അടിഞ്ഞ് കൂടാതിരിയ്ക്കാനും ഫാറ്റ് ചെറുതായി ബ്രേക്ക് ചെയ്യാനും മുരിങ്ങയില സഹായിക്കും .

ഇതില്‍ ഉലുവ കൂടി ചേര്‍ക്കുക . ഉലുവയ്ക്കും തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഗുണങ്ങളും ഉണ്ടെന്നതാണ് വാസ്തവം. കൊഴുപ്പ് ഉരുകാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതില്‍ വെള്ളത്തില്‍ അലിയുന്ന ഹെട്ടെറോപോളിസാക്കറൈഡ് ഗ്യാലക്ടോമാനന്‍ എന്ന ഘടകമുണ്ട്.ഈ പാനീയം തയ്യാറാക്കാന്‍ ഉലുവ വറുത്ത് പൊടിയ്ക്കുക. മുരിങ്ങായില, കറിവേപ്പില എന്നിവ സമാസമം എടുത്ത് മിക്‌സിയില്‍ അടിച്ച്‌ അരിച്ചെടുക്കുക.

ഇതില്‍ പാകത്തിന്ന വെള്ളം ചേര്‍ക്കാം. ഇളം ചൂടുവെള്ളമാണ് കൂടുതല്‍ നല്ലത്. ഇതില്‍ അല്‍പം ഉലുവാപ്പൊടി കൂടി ചേര്‍ത്തിളക്കി കുടിക്കുക . രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. ഇതിന് പറ്റാത്തവര്‍ പ്രാതലിനൊപ്പം കുടിയ്ക്കാം. ഇത് വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയ്‌ക്കൊപ്പം പരീക്ഷിയ്ക്കുന്നത് വയര്‍ ഒതുക്കാന്‍ സഹായിക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.