അമ്ബത്തേഴുകാരനായ ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ മകന്‍ ആയുര്‍വേദ ഡോക്ടറായ മയൂരനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും കഴിച്ചതിന് പിന്നാലെ ശശീന്ദ്രന്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീണു മരിച്ചത്, കടലക്കറിയില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് മയൂരനാഥന്റെ മൊഴി. ശശീന്ദ്രനൊപ്പം ഭക്ഷണം കഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്ബില്‍ തെങ്ങുകയറാനെത്തിയ ശ്രീരാമചന്ദ്രന്‍ (55), ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലര്‍ത്തിയതിന് പിന്നില്‍. ഓണ്‍ലൈനില്‍ രാസവസ്തുക്കള്‍ വാങ്ങി വിഷം തയ്യാറാക്കുകയായിരുന്നുവെന്നാണ് മയൂരനാഥന്‍ പറയുന്നത്.
അടുത്തിടെ കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മയൂരനാഥന്‍ പ്രത്യേകം തയ്യാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവര്‍ കഴിച്ച പ്രഭാത ഭക്ഷണം മയൂരനാഥന്‍ കഴിക്കാതിരിക്കുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു.