ശശീന്ദ്രന്റെ ഭാര്യയും അമ്മയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളും സമാന ലക്ഷണങ്ങളോടുകൂടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
വീട്ടില്‍ നിന്ന് ഇഡ്ഡലി കഴിച്ചവരാണ് അവശനിലയിലായത്. ഭക്ഷണത്തില്‍ വിഷാംശമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം എ ടി എമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയതായിരുന്നു ശശീന്ദ്രന്‍. ഈ സമയം രക്തം ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റ് നാല് പേരും ശശീന്ദ്രന്‍ കാണിച്ച ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് സംശയമുയര്‍ന്നത്.