Click to learn more 👇

'എല്ലാ നടപടികളും നടത്തിയത് സുതാര്യമായി; ഒരു AI ക്യാമറയുടെ വില വെളിപ്പെടുത്തി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച്‌ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി.

എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതല്‍ 235 കോടി തന്നെ യായിരുന്നു. ചര്‍ച്ചകള്‍ ചെയ്ത ശേഷം 232 കോടിയാക്കി. ഇതില്‍ 151 കോടി യാണ് SRIT എന്ന കമ്ബനിക്ക് ഉപകരാര്‍ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രോജക്‌ട് കോസ്റ്റ് 140 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്ബളം, കണക്ടിവിറ്റി അടക്കം 66 കോടി വരും. ബാക്കി ജിഎസ്ടി 35 കോടി രൂപയാണെന്നും കെല്‍ട്രോണ്‍ എംഡി പറയുന്നു. ഒരു എഐ ക്യമറയുടെ വില 9.5 ലക്ഷം രൂപ മാത്രമാണെന്നും 35 ലക്ഷമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈനാന്‍സ് കോസ്റ്റ് കൂടി ചേര്‍ത്താണ് ക്യാമറ വില നിശ്ചയിച്ചത്. എംവിഡി പറഞ്ഞത് പ്രകാരമാണ് ക്യാമറയും സംവിധാനവും ഡിസൈന്‍ ചെയ്തത്. അഞ്ചു വര്‍ഷത്തേയ്ക്ക് എഐ ലൈസന്‍സ് ഒരു ക്യാമറയ്ക്ക് 50000 രൂപയാണ്. പണം തിരിച്ചടവ് സംബന്ധിച്ച ഉത്തരവ് ഇറക്കാന്‍ കാലതാമസം എടുത്തു. കഴിഞ്ഞ ജൂലൈയില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരുന്നതായി നാരായണ മൂര്‍ത്തി മാധ്യമങ്ങളോട് പ്രതകരിച്ചു.

SRIT എന്ന സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.ആ കമ്ബനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. സര്‍ക്കാര്‍ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.