Click to learn more 👇

വയനാട്ടിൽ ഇരട്ട കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത; ഏഴു വയസ്സുകാരിയുടെ കാലിൽ ചട്ടുകം വച്ച് പൊള്ളിച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് വയസുകാരിയുടെ കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച്‌ രണ്ടാനച്ഛന്‍. പ്രതിയെ കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേല്‍പ്പിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇരട്ട കുട്ടികളില്‍ ഒരാളെയാണ് കല്‍പറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈല്‍ഡ് ലൈനിന്റെ തീരുമാനം.

അതേസമയം, രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പേരില്‍ നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛനെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. കുട്ടിയെ എടുത്ത് എറിയുകയും, ഇതിന് പുറമേ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.