Click to learn more 👇

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കാട്ടുപോത്തിന്റെ ആക്രമണം; മൂന്ന് പേര്‍ മരിച്ചു, നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷം


 കൊല്ലം\കോട്ടയം: സംസ്ഥാനത്ത് ഇന്ന് രണ്ടിടങ്ങളില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ രണ്ട് പേരാണ് മരിച്ചത്.

എരുമേലി പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവിനാകുഴിയില്‍ തോമസ് എന്നിവരാണ് ദാരുണമായി മരിച്ചത്. ചാക്കോച്ചന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസാണ് (64) മരിച്ചത്. 

കഴിഞ്ഞ ദിവസമാണ് സാമുവല്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ സാമുവലിനെ കാട്ടുപോത്ത് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് എരുമേലിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. സ്ഥിരമായി ഈ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകര്‍ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.