Click to learn more 👇

ഞാന്‍ പൊലീസ്, ഭര്‍ത്താവ് ഡ്രൈവര്‍: 'പൊലീസുകാരി'യായ അശ്വതി കൃഷ്ണ ചിലപ്പോള്‍ സീരിയല്‍ നടിയുമാവും, രണ്ടായാലും മുങ്ങുന്നത് ലക്ഷങ്ങളുമായി


 വിഴിഞ്ഞം: പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍.വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് അറസ്റ്റ് ചെയ്തത്.

മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്.

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പ്രതി വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസാണെന്നും ഭര്‍ത്താവ് പൊലീസ് ഡ്രൈവറാണെന്നുമാണ് പലരെയും വിശ്വസിപ്പിച്ചിരുന്നതെന്നും സമീപത്തെ സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും കാണിച്ച്‌ വിശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.എന്നാല്‍ കുറച്ചുപേരോട് സീരിയല്‍ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്.

ആള്‍മാറാട്ടം നടത്തിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്‌ദാനം നല്‍കിയും വീട് വയ്ക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെ തവണകളായി പരാതിക്കാരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഗൂഗിള്‍ പേ വഴി 1,60,,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. 

7 ലക്ഷം രൂപയുടെ ലോണ്‍ പാസായെന്നു പറഞ്ഞ് വ്യാജ ചെക്ക് നല്‍കി വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്തു.പണമില്ലാതെ ചെക്ക് മടങ്ങിയതോടെ കബളിപ്പിക്കലിന് ഇരയായെന്ന് മനസിലാക്കി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.