അത്ഭുതപ്പെടുത്തുന്ന വന്യജീവികളുടെ നിരവധി വീഡിയോകള്‍ ഇനിന് മുമ്ബും നമ്മള്‍ കണ്ടിട്ടുണ്ട്.
പരസ്പരം പോരാടുന്ന ആനകള്‍, ഇരയെ യാതൊരു ദയയും അര്‍ഹിക്കാത്ത തരത്തില്‍ കൊന്ന് തിന്നുന്ന വന്യമൃഗങ്ങള്‍, അതുപോലെ തന്നെ ഇരായിരുന്നിട്ടും കരുണയോടെ പെരുമാറുന്ന മൃഗങ്ങള്‍ തുടങ്ങിയ നിരവധി വീഡിയോകള്‍ ഇതിന് മുമ്ബും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരം വീഡിയോകളെല്ലാം തന്നെ വന്യജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി പോയ ഫോട്ടോഗ്രാഫര്‍മാരോ അല്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോ അതുമല്ലെങ്കില്‍ സഞ്ചാരികളോ എടുത്തതാകും. വനം വന്യജീവികള്‍ക്ക് വേണ്ടിയാണെന്നാണ് വനം വകുപ്പ് പറയുന്നതെങ്കിലും ഇന്ന് വന്യജീവികളെക്കാള്‍ കൂടുതല്‍ സഞ്ചാരികളാണ് വനങ്ങളില്‍ നിറയുന്നത്. ഇതിന് ഉത്തര ഉദാഹരണമാണ് സാകേത് ബഡോല ഐഎഫ്‌എസ് പങ്കുവച്ച വീഡിയോ.
വനത്തിലൂടെ കടന്ന് പോകുന്ന റോഡിന്‍റെ ഒരു വശത്തുകൂടി നടന്ന് വരുന്ന ഒരു പുള്ളിപ്പുലിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. റോഡില്‍ നില്‍ക്കുന്ന സാഞ്ചാരികളില്‍ ശ്രദ്ധപതിയുന്ന പുലി. പുതുക്കെ റോഡരികില്‍ ഇരിക്കുന്നു. സഞ്ചാരികള്‍ തന്‍റെ ചിത്രമെടുക്കുകയാണെന്ന് മനസിലായതോടെ പുലി. പതുക്കെ എഴുന്നേറ്റു. എന്നാല്‍ ആ പോസില്‍ തൃപ്തി വരാഞ്ഞിട്ടെന്നവണ്ണം പുലി പതുക്കെ തന്‍റെ പിന്‍കാലുകള്‍ നിലത്ത് ഉറപ്പിച്ച് മുന്‍ കാലുകള്‍ ഉയര്‍ത്തി, 'എന്നാപ്പിന്നെ താന്‍ പടമെട്' എന്ന ഭാവത്തില്‍ ഇരുകാലുകളില്‍ നെഞ്ച് വിരിച്ച് നിന്നു.
ഒരു എയര്‍പോര്‍ട്ടിന് പുറത്ത് പാപ്പരാസികളെ കണ്ടതിന് ശേഷം സെലിബ്രിറ്റികള്‍' എന്ന കുറിപ്പോട് കൂടുയാണ് സാകേത് ബഡോല ഐഎഫ്‌എസ് വീഡിയോ പങ്കുവച്ചത്. ഇതിനകം അരലക്ഷത്തിന് മേലെ ആളുകള്‍ ലൈക്ക് ചെയ്ത വീഡിയോയ്ക്ക് നിരവധി പേര്‍ കമന്‍റു ചെയ്തു. ഇത് പുള്ളിപ്പുലിയുടെ ശരീരഭാഷയല്ലെന്നും എന്നാല്‍ അവന്‍ നന്നായി അത് ചെയ്തെന്നും ഒരാള്‍ കുറിച്ചു. പലരും പുലിയുടെ പോസ് ഗംഭീരമായെന്ന് അഭിപ്രായപ്പെട്ടു. അവയ്ക്ക് അവയുടെ രണ്ട് കാലില്‍ എങ്ങനെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുമെന്ന് ഈ വീഡിയോ കാണിക്കുന്നതായി മറ്റൊരാള്‍ കുറിച്ചു.
Celebrities after spotting paparazzi, outside an Airport. 😊#WAForward pic.twitter.com/WfgnuCRJJ9