വിവാഹത്തിന് വീഡിയോയെടുക്കാൻ ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന വധുവിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണ് പൊലീസ്. 15,500 രൂപയാണ് പൊലീസ് ഇവര്‍ക്ക് പിഴ ചുമത്തിയത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. റോഡിലൂടെ എസ് യു വി കാര്‍ പോകുമ്ബോള്‍ അതിന്റെ ബോണറ്റിന് മുകളിലായി യുവതി ഇരിക്കുന്നു. ഇവരെ റോഡിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. വിവാഹ ഷൂട്ടിന് വേണ്ടിയാണ് ഇത്തരം ഒരു അഭ്യാസം യുവതി ചെയ്യുന്നത്.
ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് യു പി പൊലീസ് നടപടിയെടുത്തത്. സോഷ്യല്‍ മീഡിയയിലും വധുവിന് എതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഏകദേശം 87,000 പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.