കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്.
ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെയാണ് (34) പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലെ 36 ാം നമ്ബര്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ആദൂര്‍ ബോവിക്കാനത്തെ സതീഷ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
യുവതിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തി, മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സതീഷ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രവാസിയുടെ ഭാര്യയാണ് ദേവിക. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ദേവികയുമായി ഒമ്ബത് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഭാര്യയേയും ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് കൂടെ വരാന്‍ കാമുകി നിര്‍ബന്ധിച്ചു. തന്റെ ജീവിതത്തിന് ദേവിക തടസമാകുന്നതാണ് കൊലയ്ക്ക് കാരണമെന്ന് സതീഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
ബന്ധത്തെക്കുറിച്ച് ദേവിക സതീഷിന്റെ ഭാര്യയെ വിളിച്ചറിയിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാഴ്ചയായി ലോഡ്ജില്‍ കഴിയുകയായിരുന്നു സതീഷ്. ഇന്നലെ രാവിലെ ദേവികയെ ഇവിടേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടത്തിയത്.