Click to learn more 👇

ബസ് സ്റ്റാന്‍ഡിലെ പരിചയം സൗഹൃദമായി; 16-കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, പിടിയില്‍


ഫറോക്ക്: വിവിധയിടങ്ങളില്‍ കൊണ്ടുപോയി പതിനാറുകാരിയെ പീഡിപ്പിച്ച മൂന്നുപേരെ പോലീസ് പിടികൂടി. നല്ലളം ചാലാട്ടി ടി.പി.

ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി. മുഹമ്മദ് ഫിറാദ് (22), ചാലിയം കൈതവളപ്പില്‍ കെ.വി. മുഹമ്മദ് സഹദ് (18) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പതിനാറുകാരിയെ കാണാനില്ലെന്നുകാണിച്ച്‌ വീട്ടുകാര്‍ നല്ലളം പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട്ടുനിന്നു കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയ കുട്ടി കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പറഞ്ഞത്.

മാസങ്ങള്‍ക്കുമുമ്ബ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പരിചയപ്പെട്ട മുഹമ്മദ് സഹദുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. പിന്നീട് സഹദും മുഹമ്മദ് ഫിറാദും ഷാമിലും പെണ്‍കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ ആളൊഴിഞ്ഞ ഗോഡൗണിലും പരിസരപ്രദേശത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

നല്ലളം എസ്.ഐ. പി. മുരളി, എ.എസ്.ഐ. വി. അരുണ്‍, സി.പി.ഒ. കെ. രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. സംഭവത്തില്‍ ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.