ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി എന്‍എസ്‌എസ് ക്യമ്ബില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ പ്രതിയായ അധ്യാപകനെ കോടതി വെറുതെ വിട്ടു.
ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍്റായിരുന്ന ഹരി ആര്‍ വിശ്വനാഥിനെയാണ് വെറുതെ വിട്ടത്. പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും സാക്ഷികളും കൂറുമാറിയതിനെ തുടര്‍ന്നാണ് അധ്യാപകന് അനുകൂല വിധിയുണ്ടായത്. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേയാണ് വിധി.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും കടന്ന് പിടിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ രണ്ട് കേസാണെടുത്തിരുന്നത്. ഓഗസ്റ്റ് 12 മുതല്‍ 18 വരെ സ്ക്കൂളില്‍ നടന്ന എന്‍എസ്‌എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹരിയില്‍ നിന്നും മോശം അനുഭവമുണ്ടായത്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സ്ക്കൂളില്‍ വച്ചാണ്
വിദ്യാത്ഥികള്‍ക്ക് നേരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെ പോക്സോ അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.
പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് രണ്ട് കേസുകളാണ് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പരാതി ഒതുക്കി തീര്‍ക്കാന്‍ സഹപാഠിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. ആര്‍എസ്‌എസ് ജില്ലാ പ്രചാര്‍ പ്രമുഖുമാ ഹരിക്കെതിരെ മുന്‍പും ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.