കമ്ബത്ത് ജനവാസ മേഖലയില്‍ എത്തിയ അരിക്കൊമ്ബന്റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു.തമിഴ്നാട് കമ്ബം സ്വദേശി ബെല്‍രാജ് ആണ് മരിച്ചത്.
കമ്ബം ടൗണില്‍ അരിക്കൊമ്ബൻ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഇതിനിടെ കമ്ബം ടൗണിലെത്തി ഭീതി പരത്തിയ അരികൊമ്ബൻ ജനവാസ മേഖലയിലേക്ക് വീണ്ടും എത്തുന്നതായി സൂചന. മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്
നിലവില്‍ കമ്ബം കുത്താനാച്ചി ക്ഷേത്രത്തിനു സമീപമാണ് അരികൊമ്ബൻ ഉള്ളത്. ജനവാസ മേഖലയില്‍ എത്തിയാല്‍ ആനയെ മയക്കുവെടിവച്ചു ഉള്‍കാട്ടില്‍ വിടാൻ ആണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു. കമ്ബത്ത് നിരോധനാഞ്ജ നിലവിലും തുടരുകയാണ് .കമ്ബത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്ബുതന്നെ അരിക്കൊമ്ബനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്.