Click to learn more 👇

ഏഴ് വയസ്സുകാരന്റെ കണ്ണിനു താഴെ മുറിവ് ഫെവി ക്വിക്ക് തേച്ച്‌ 'ഒട്ടിച്ച്‌' ഡോക്ടര്‍


 ഏഴ് വയസ്സുകാരന്റെ മുറിവില്‍ ഫെവി ക്വിക്ക് തേച്ച്‌ ഒട്ടിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം.

തെലങ്കാനയിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് എംബിബിഎസ് പാസ്സായ ഡോക്ടര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. മുറിവില്‍ ഫെവി ക്വിക്ക് തേച്ചതോടെ മുറിവ് ഗുരുതരമായെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവരാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ജോഗുലംബ ഗദ്വാള്‍ ജില്ലയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇവരുടെ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റത്. മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയില്‍ വീണ് ഇടത് കണ്ണിനു താഴെയായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ഡോ. നാഗാര്‍ജുനയാണ് കുട്ടിയെ ചികിത്സിച്ചത്. മുറിവ് തുന്നിച്ചേര്‍ക്കുന്നതിനു പകരം ഫെവിക്വിക്ക് തേച്ച്‌ ഒട്ടിക്കുകയായിരുന്നു. ഇതോടെ കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു. ഇതോടെ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് മുറിവില്‍ ഫെവിക്വിക്ക് തേച്ച കാര്യം രക്ഷിതാക്കളും അറിയുന്നത്.

മാതാപിതാക്കള്‍ ആശുപത്രിയിലെത്തി ഡ‍ോക്ടറേയും സഹായികളേയും ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചികിത്സിക്കുന്ന സമയത്ത് കറണ്ട് പോയതിനാല്‍ അബദ്ധത്തില്‍ ഫെവിക്വിക്ക് തേച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം.

ഇതോടെ ഇരുട്ടത്ത് ചികിത്സ നടത്തുന്നതിന്റെ സാമാന്യ ബുദ്ധിയേയും ഇതോടെ മാതാപിതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് പോലും ആശുപത്രിയില്‍ ഇല്ലേയെന്നും മാതാപിതാക്കള്‍ ചോദിക്കുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.