മദ്യപാനം ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ശീലമാണ്. മദ്യപിക്കുന്നതിന് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
എന്നാല്‍, മദ്യപിക്കുമ്ബോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്ന കാര്യം പലര്‍ക്കും അറിയില്ല. മദ്യപിക്കുന്നതിന് ഒപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
മദ്യപിക്കുമ്ബോള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
പാല്‍ ഉത്പന്നങ്ങള്‍: മദ്യം കഴിക്കുമ്ബോള്‍ പാല്‍ ഉത്പന്നങ്ങള്‍, ചോക്ലേറ്റ്, കഫീന്‍ അല്ലെങ്കില്‍ കൊക്കോ എന്നിവ ഒഴിവാക്കണം. ഇത് മറ്റ് അസിഡിറ്റി ഭക്ഷണങ്ങളാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രോ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും.
പിസ: രാത്രിയില്‍ മദ്യപിക്കുന്ന ആളുകള്‍ക്ക് പിസ പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാല്‍, മദ്യപിക്കുമ്ബോള്‍ പിസ കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. അതിനാല്‍ പിസ ഒഴിവാക്കുന്നതാണ് നല്ലത്.
ഉപ്പ് കൂടുതലായുള്ള ഭക്ഷണം: മദ്യത്തിനൊപ്പം ഉപ്പ് കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളായ നാച്ചോസ്, ഫ്രെഞ്ച് ഫ്രൈസ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതിലെ ഉയര്‍ന്ന അളവിലുള്ള സോഡിയം ദഹനപ്രശ്നത്തിന് കാരണമാകും.