Click to learn more 👇

വീട്ടില്‍ സമാധാനത്തിനും സന്തോഷത്തിനും ഇക്കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുക


 വീട്ടിലെ സന്തോഷത്തിനും സമാധാനത്തിനും ഇക്കാര്യങ്ങള്‍ ചെയ്യുക

1.വീട്ടില്‍ ശുചിത്വം പാലിക്കണം.പഴയ വീട്ടുപകരണങ്ങളും ആവശ്യമില്ലാത്ത മറ്റ് സാധനങ്ങളും വീട്ടില്‍ നിന്നും ഒഴിവാക്കുക

2.ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഒരു വീട്ടില്‍ താമസിക്കാന്‍ ശ്രമിക്കുക. സൂര്യ കിരണങ്ങള്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.


3. രാവിലെയും വൈകിട്ടും പൂജാമുറിയില്‍ വിളക്ക് കത്തിച്ച്‌ പ്രാര്‍ത്ഥിക്കുക


ചൂല്, കത്രിക, കത്തി…വീട്ടിലെ ഈ ചെറിയ സാധനങ്ങളും ദോഷത്തിന് കാരണമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്നത്തെ കാലത്ത് ഒട്ടുമിക്കയാളുകളും വാസ്തു വിദ്യ പ്രകാരമാകും വീട് വെക്കുക. എന്നാല്‍ വാസ്തു ശാസ്ത്രപ്രകാരമുളള വീട് മാത്രമല്ല വീട്ടില്‍ ഉള്ള പല വസ്തുക്കളും വീടിന്റെ സമ്ബത്തിനെയും ഐശ്വര്യത്തെയും സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്.

അതേസമയം വീട്ടിലെ ചില ചെറിയ സാധനങ്ങളുടെ തെറ്റായ സ്ഥാനവും ഉപയോഗവും നമ്മുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇവസാമ്ബത്തിക രംഗത്ത് നമ്മെ ദരിദ്രരാക്കും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

ചൂല്

ചൂലിന് വീടിന്റെ സാമ്ബത്തിക സ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് കണക്കാക്കുന്നത്. ചൂലിനോട് അനാദരവ് കാണിക്കുക, അതില്‍ ചവിട്ടുക, എറിയുക, പൊട്ടിയ ചൂല്‍ വീട്ടില്‍ സൂക്ഷിക്കുക എന്നിവ സാമ്ബത്തിക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. വാസ്തു പ്രകാരം സൂര്യാസ്തമയ സമയത്തും സൂര്യാസ്തമയത്തിനു ശേഷവും തൂത്തുവാരുന്നത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജവും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കും.

കത്രിക

കുടുംബ ബന്ധങ്ങളില്‍ കത്രികയ്ക്ക് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.തെറ്റായ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ വഷളാകും.വാസ്തു പ്രകാരം, കത്രിക തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിക്കുന്നതിലൂടെ ബന്ധം മികച്ചതാക്കുന്നു.അനാവശ്യമായി കത്രിക ഉപയോഗിക്കുന്നത് ഒഴിവാക്കുക.ഇതുമൂലം വീട്ടില്‍ തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും ബന്ധങ്ങള്‍ തകരുകയും ചെയ്യുന്നു.ഒരിക്കലും മറ്റൊരാശളുടെ കൈയ്യില്‍ കത്രിക കൊടുക്കരുത്.ഇത് ആ വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധം നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്

കത്തി

അടുക്കളയില്‍ കത്തികള്‍ എപ്പോഴും തലകീഴായി സൂക്ഷിക്കണം.അതിന്റെ മൂര്‍ച്ചയുളള അറ്റം താഴെയായിരിക്കണം. മൂര്‍ച്ചയില്ലാത്ത കത്തിയോ തുരുമ്ബിച്ച കത്തിയോ വീട്ടില്‍ സൂക്ഷിക്കരുത്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. വീട്ടില്‍ വലിയ കത്തി സൂക്ഷിക്കുന്നത് ദാമ്ബത്യ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും വിശ്വാസമുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.