Click to learn more 👇

ബോണറ്റില്‍ തൂങ്ങിയ ആളുമായി ബിഹാര്‍ എം.പിയുടെ കാര്‍ സഞ്ചരിച്ചത് മൂന്നു കിലോമീറ്റര്‍; വീഡിയോ കാണാം


 ബിഹാര്‍ എം.പി ചന്ദന്‍ സിങ്ങിന്റെ കാര്‍ ബോണറ്റില്‍ കുടുങ്ങിയ ആളുമായി സഞ്ചരിച്ചത് മൂന്നു കിലോമീറ്റര്‍.

ഡല്‍ഹി ആശാറാം ചൗക്കില്‍ നിന്ന് നിസാമുദ്ദീന്‍ ദര്‍ഗവരെയാണ് കാര്‍ സഞ്ചരിച്ചത്. ഈ സമയമെല്ലാം കാറിന്റെ ബോണറ്റില്‍ ഒരാള്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഈ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടര്‍ന്ന് നിര്‍ത്തുകയും കാര്‍ ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചേതന്‍ എന്നയാളെയാണ് ബോണറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

എം.പിയുടെ കാര്‍ തന്റെ വാഹനത്തില്‍ മൂന്നു തവണ ഉരസി. ഇക്കാര്യം പറയാനായി കാറിന് മുന്നില്‍ വന്ന് നിന്ന് വാഹനം നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തന്റെ വാക്കുകള്‍ ചെവിക്കൊള്ളാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്ന് ചേതന്‍ പറഞ്ഞു. ഈ സമയം താന്‍ ബോണറ്റില്‍ പിടിച്ചു. എന്നാല്‍ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ വാഹനം മുന്നോട്ട് പോവുകയായിരുന്നു. പലതവണ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ കേട്ടില്ലെന്നും ചേതന്‍ പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേതനുമായി പോകുന്ന കാറിന്റെ വിഡിയോ മറ്റൊരു വാഹനത്തില്‍ നിന്നുള്ളവര്‍ മൊബൈലില്‍ ഷൂട്ട് ചെയ്തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.