Click to learn more 👇

ലഹരി ഉപയോഗിക്കുന്നവരുടെ ഡേറ്റയുണ്ട്, വെളിപ്പെടുത്തലുകളില്‍ അന്വേഷണം ഉണ്ടാവും; സിനിമാ സെറ്റുകളില്‍ ഇനിമുതല്‍ ഷാഡോ പൊലീസുണ്ടാവുമെന്ന് കമ്മീഷണര്‍


 കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നുവെന്നും എല്ലാ ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളില്‍ നടപടി ഉണ്ടാവും. പരാതി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. എക്‌സൈസ് ഇതില്‍ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാല്‍ മൊഴി എടുക്കും. ലഹരി ഉപയോഗം ഉന്മൂലനം ചെയ്യുന്നതിനായി എല്ലാ സിനിമാ സ്‌പോട്ടുകളിലും പൊലീസ് ഉണ്ടാവും. 

സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റ കൈവശമുണ്ട്. മുന്‍പ് കേസില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ളവരുടെ വിവരമുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. സിനിമാ മേഖലയില്‍ ലഹരി വസ്തുക്കള്‍

വില്‍ക്കുന്നത് സംബന്ധിച്ച്‌ സൂചനയില്ലെങ്കിലും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിനിമരംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ നടന്‍ ടിനി ടോം കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിട്ടും വിട്ടില്ലെന്നായിരുന്നു ടിനി ടോം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ, മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി 

പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ ആണ് ടിനി ടോം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.