Click to learn more 👇

പൊലീസിന്റെ മാങ്ങാ 'മോഷണം' വീണ്ടും; തിരുവനന്തപുരത്ത് 5 കിലോ മാമ്ബഴം വാങ്ങിയ പോലീസുകാരന്‍ പണം നല്‍കാതെ മുങ്ങി


 തിരുവനന്തപുരം: കേരള പൊലീസിനു നാണക്കേടുണ്ടാക്കി വീണ്ടും മാങ്ങാ മോഷണ ആരോപണം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

5 കിലോ മാമ്ബഴം വാങ്ങിയ പോലീസുകാരന്‍ പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി.

ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൊടുക്കാന്‍ എന്ന പേരിലാണ് പൊലീസുകാരന്‍ മാമ്ബഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തന്‍കോട് സിഐയുടെയും പേരിലാണ് പോലീസുകാരന്‍ മാമ്ബഴം വാങ്ങിയത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറില്‍ മാങ്ങയുമായി പോയത്. പോത്തന്‍കോട് സിഐയും എസ്‌ഐയും കടയില്‍ സ്ഥിരമായി വരുന്നതിനാല്‍ കടക്കാരന് സംശയവും തോന്നിയില്ല.

ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

വില്‍പനക്കാരന്റെ പരാതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരന്‍ പോലീസുകാരനെ തിരിച്ചറിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇടുക്കി എ ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിന്റെ മാങ്ങാ മോഷണം പൊലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.