Click to learn more 👇

സിനിമാ നടനായ റിട്ട. ഡിവൈ.എസ്പിക്കെതിരെ പീഡനകേസ്; സിനിമാതാരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി


 കൊല്ലം: സിനിമാ താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റിട്ട. ഡിവൈഎസ്പി ക്കെതിരെ കേസെടുത്തു.

കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് സിനിമാ നടന്‍ കൂടിയായ റിട്ട. ഡിവൈഎസ്പി മധുസൂദനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്. നടിയെ പെരിയയിലെ ഒരു ഹോം സ്റ്റെയില്‍ താമസിപ്പിച്ച്‌ ബിയര്‍ കുടിക്കാന്‍ പ്രേരിപ്പിക്കുകയും തന്റെ മുറിയില്‍ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കല്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലഭിനയിച്ചിട്ടുള്ള വി. മധുസൂധനനെതിരെയാണ് കാസര്‍കോട് ബേക്കല്‍ പൊലീസ് കേസ് എടുത്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.