ഹണിട്രാപ്പില്‍പ്പെട്ട തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിനെ(58) കൊലചെയ്‌തത് പ്രതി ഫര്‍ഹാന(18) ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നല്‍കാന്‍ തയാറായതിനു പിന്നാലെ.
പണം നല്‍കാന്‍ തയാറെങ്കിലും സിദ്ദിഖ് മുന്നോട്ടുവച്ച ഉപാധി പ്രതികളെ പ്രകോപിപ്പിക്കുകയായിരുന്നത്രേ.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഫോണിലൂടെയാണു സിദ്ദിഖുമായി ഫര്‍ഹാന ബന്ധം സ്‌ഥാപിച്ചത്. ലൈംഗികകാര്യങ്ങളടക്കം അവര്‍ സംസാരിച്ചിരുന്നു. ഇതു കാമുകന്‍കൂടിയായ ഷിബിലി(22)യുടെ നിര്‍ദേശപ്രകാരമായിരുന്നു. ഈ അടുപ്പം ഹണിട്രാപ്പാക്കി മാറ്റാനായിരുന്നു നീക്കം. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടത്. അതു നടന്നില്ലെങ്കില്‍ ആക്രമിക്കാനാണ് ആയുധങ്ങള്‍ കരുതിയിരുന്നത്.
പണം നല്‍കണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയാറാകണമെന്നു സിദ്ദിഖ് ആവശ്യപ്പെട്ടതാണു തര്‍ക്കത്തില്‍ കലാശിച്ചതെന്നു പ്രതികള്‍ പോലീസിനു മൊഴി നല്‍കി.
ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്‌ഥിരമായ എം.ഡി.എം.എ. ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്ാന്‍യ പ്രേരിപ്പിച്ച ഘടകമായി.
കൊലചെയ്‌ത ശേഷം വസ്‌ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എം.ഡി.എം.എ ഉപയോഗിച്ചു. സിദ്ദിഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണു മയക്കുമരുന്നു വാങ്ങിയതെന്നും പോലീസ് പറഞ്ഞു.
ഫര്‍ഹാനക്കു 18 വയസ് പൂര്‍ത്തിയായത് കൊലപാതകത്തിന് എട്ടു ദിവസം മുമ്ബു മാത്രമാണ്. എട്ടു ദിവസം മുമ്ബാണു കൊലപാതകം നടന്നിരുന്നെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ ആക്‌ട് പ്രകാരം ഫര്‍ഹാനക്ക് കേസില്‍ ഇളവ് ലഭിക്കുമായിരുന്നു.
സിദ്ദിഖിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ ആദ്യ രണ്ടുദിവസം ഇരുട്ടില്‍തപ്പിയ പോലീസിനു ഒരു തുമ്ബുകിട്ടിയതോടെ അതില്‍പിടിച്ചു കയറുകയായിരുന്നു. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലഭ്യമായ വിവരങ്ങള്‍ക്കു പിന്നാലെ പോകുകയായിരുന്നു. ഇതോടെയാണു കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ പ്രതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. അവര്‍ നാട്ടിലില്ലെന്നു മനസിലാക്കിയതോടെയാണു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഷിബിലി ജോലി ആവശ്യാര്‍ഥം അസാമിലേക്കുപോകുന്നുണ്ടെന്ന വിവരം വീട്ടുകാരില്‍നിന്നും ലഭിച്ചിരുന്നു. പ്രതികള്‍ ചെൈന്നയിലുണ്ടെന്ന സൂചന മൊബൈല്‍ ഫോണ്‍ ലൊക്കേഷനില്‍നിന്നു ലഭിച്ചു. ഒരുമണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും റെയില്‍വേ പോലീസിന്റെ പിടിയിലാകുകയും ചെയ്‌തു.
മലപ്പുറം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌ത പ്രതികളെ പോലീസ് തിരൂര്‍ കോടതി മുഖേന കസ്‌റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന ഇടങ്ങളിലെല്ലാം പ്രതികളുമായി പോയി ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.