കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു.
മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മണപ്പുറം ഫിനാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.
നിക്ഷേപകരില്‍നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം രൂപ ഒഴികെ മുഴുവന്‍തുകയും മടക്കിനല്‍കിയതായും കമ്ബനി വിശദീകരിച്ചു.കമ്ബനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. മണപ്പുറം ഫിനാന്‍സിന്റെ തൃശൂരുള്ള ആസ്ഥാനത്തും പരിശോധന നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.