മൈസൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞു.
മോദിയുള്ള വാഹനത്തിലാണ് ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു മൊബൈൽ ഫോണ്‍ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുന്‍പില്‍ മൊബൈൽ ഫോണ്‍ വന്നു വിഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
#WATCH | Security breach seen during Prime Minister Narendra Modi’s roadshow, a mobile phone was thrown on PM’s vehicle. More details awaited. pic.twitter.com/rnoPXeQZgB
പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ പൂക്കള്‍ക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി അത് അവര്‍ക്ക് തിരികെ നല്‍കിയെന്ന് അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഒഫ് പൊലീസ് അലോക് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി ശനിയാഴ്ച ബിദാര്‍ ജില്ലയിലെ ഹംനാബാദിലും ബെലഗാവി ജില്ലയിലെ കുടച്ചിയിലും പൊതുയോഗവും ബംഗളൂരുവില്‍ റോഡ് ഷോയും നടത്തിയിരുന്നു. ഇന്ന് അദ്ദേഹം കോലാറിലും രാമനഗരയിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. ഇത് മൈസൂരിലെ റോഡ് ഷോയോടെ സമാപിച്ചു.