Click to learn more 👇

നടുറോഡില്‍ പരസ്യമായി സ്കൂട്ടറിലിരുന്ന് കുളിക്കുന്ന യൂട്യൂബറും യുവതിയും; വീഡിയോ വൈറലായതോടെ പണി കിട്ടി


 മുംബയ്: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി സ്കൂട്ടറില്‍ കറങ്ങി നടന്ന് പരസ്യമായി കുളിച്ച്‌ യൂട്യൂബറും യുവതിയും.

മുംബയ് താനെയില്‍ ഉല്‍ഹാസ്‌നഗര്‍ ട്രാഫിക്ക് സിഗ്നലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ആദര്‍ശ് ശുക്ല എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി.

സ്കൂട്ടറില്‍ ബക്കറ്റുമായി സഞ്ചരിക്കുന്ന ആദര്‍ശും യുവതിയും സിഗ്നല്‍ കാത്ത് കിടക്കുമ്ബോള്‍ ബക്കറ്റില്‍ നിന്ന് വെള്ളം കോരി ദേഹത്തൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലിരുന്ന് കുളിക്കുന്നതും കാണാം. ഈ ദൃശ്യങ്ങള്‍ ഡിജിപിക്ക് ഉള്‍പ്പെടെ പങ്കുവച്ച്‌ നിരവധിപേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. 

തുടര്‍ന്നാണ് ട്രാഫിക് പൊലീസിനോട് സംഭവം അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചത്.

എന്നാല്‍, ഹെല്‍മറ്റും ട്രാഫിക് നിയമവും പാലിക്കാത്തത് തെറ്റായിപ്പോയി എന്നായിരുന്നു യൂട്യൂബര്‍ ആദര്‍ശ് ശുക്ലയുടെ മറുപടി. അതിന് പിഴയടക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക് നിയമം ഉറപ്പായും പാലിക്കണമെന്നും ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.