ഇന്തോനേഷ്യയില്‍ ഒരു വീടിനു മുകളില്‍ ഉല്‍ക്കാശില പതിക്കുകയും വീട്ടുടമ കോടീശ്വരനായി മാറുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
33 കാരനായ ജോഷ്വ ഹുട്ടഗലുങ് തന്റെ വീടിന് മുകളില്‍ വന്ന് വീണ ഉല്‍ക്കാശില വിറ്റ് ഏകദേശം 10 കോടി രൂപ സമ്ബാദിച്ചെന്നാണ് വിവരം. എന്നാല്‍ സമാനമായ ഒരു സംഭവം അമേരിക്കയില്‍ നിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഒരു സ്ത്രീയുടെ വീടിന് മുകളില്‍ ഒരു കല്ല് വന്ന് വീഴുകയായിരുന്നുവത്രേ. ആദ്യം ഇത് ഒരു സാധാരണ കല്ലാണെന്നാണ് അവര്‍ കരുതിയത്, പക്ഷേ വിദഗ്ധരുടെ അഭിപ്രായത്തില്‍ അത് ഏകദേശം 5 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശിലയാണെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച ഉച്ചയോടെ ഹോപ്‌വെല്‍ ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ലോഹവസ്തു പോലുള്ള കല്ല് വീണതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത് വീടിന്റെ മേല്‍ക്കൂരയിലേക്ക് വീണതിന് ശേഷം കല്ല് കിടപ്പുമുറിയിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് സുസി കോപ് എന്ന സ്ത്രീ പറഞ്ഞു. ആരോ വീടിന് നേരെ കല്ലെറിഞ്ഞിട്ടുണ്ടാകുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മുകളിലേക്ക് നോക്കിയപ്പോള്‍ മേല്‍ക്കൂര തകര്‍ത്താണ് കല്ല് താഴേക്ക് പതിച്ചതെന്ന് മനസിലായി. കല്ല് വന്ന് വീണത് അവരുടെ അച്ഛന്റെ കിടപ്പുമുറിയിലാണ്.
ചതുരാകൃതിയിലുള്ള ഉല്‍ക്കാശിലയ്ക്ക് 4×6 ഇഞ്ച് വലിപ്പമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാറയുടെ ഭാരം ഏകദേശം 1.8 കിലോഗ്രാം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോപ്‌വെല്‍ ടൗണ്‍ഷിപ്പ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഭിപ്രായത്തില്‍ ഹാലിയുടെ ധൂമകേതുവില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമ്ബോള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 19 നും മെയ് 28 നും ഇടയില്‍ സംഭവിക്കുന്ന എറ്റ അക്വാറിഡ്‌സ് ഉല്‍ക്കാവര്‍ഷത്തിന്റെ ഭാഗമായുള്ള ബഹിരാകാശ പാറയാകാം ഇത്. കല്ലില്‍ നിന്ന് റേഡിയോ ആക്ടീവ് റേഡിയേഷന്‍ പടരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇത് സ്‌കാന്‍ ചെയ്യുകയും അപകടമില്ലെന്ന് സ്ഥിരീകരികുകയും ചെയ്തു.
500 കോടി വര്‍ഷം പഴക്കമുള്ള ഈ പാറക്കല്ല് സൗരയൂഥത്തിന്റെ ആദ്യകാല അവശിഷ്ടമാകാമെന്ന് ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെല്‍സ് പ്ലാനറ്റോറിയത്തിലെ മുഖ്യ ജ്യോതിശാസ്ത്രജ്ഞനും ഡയറക്ടറുമായ ഡെറിക് പിറ്റ്‌സ് പറഞ്ഞു.ഒരു ഉല്‍ക്കാശില ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോഴെല്ലാം അത് ഘര്‍ഷണവും ഉയര്‍ന്ന താപനിലയും മൂലം തീ പിടിക്കുകയും കത്തി നശിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് സംഭവിക്കാറുമില്ല. അതിനാലാണ് ചില കഷണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതെന്നും ജ്യോതിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.