കൊടുങ്കാറ്റില്‍ ആകാശത്തേക്കുയരുന്ന സോഫയുടെ വീഡിയോ വൈറലാകുന്നു. തുര്‍ക്കിയിലെ അങ്കാറയിലുണ്ടായ കൊടുങ്കാറ്റിലാണ് സംഭവം.
ബഹുനില കെട്ടിടത്തില്‍ നിന്നാണ് സോഫ പറന്നുയര്‍ന്നത്. ഭാരമുള്ള വലിയ സോഫ വായുവിലൂടെ ഏറെ ദൂരം പറന്ന് നീങ്ങുന്ന കാഴ്ച ആളുകളില്‍ ഭീതി പടര്‍ത്തി.
ശക്തമായ കാറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന നഗരവാസികളില്‍ ഒരാളുടെ ക്യാമറയിലാണ് വീട്ടില്‍ നിന്ന് സോഫ തെറിച്ച് ആകാശത്ത് പാറി നടക്കുന്ന ദൃശ്യം പതിഞ്ഞത്. ട്വിറ്ററിലൂടെയാണ് ഊ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു പേപ്പര്‍ പറന്ന് പോകുന്നതാണെന്ന് തോന്നുമെങ്കിലും ക്യാമറ സൂം ചെയ്യുന്നതോടെ ആകാശത്ത് പറന്നത് സോഫയാണെന്ന് മനസിലാകും. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പറന്നുയര്‍ന്ന സോഫ ഏറെ ദൂരം വായുവിലൂടെ നീങ്ങി. അതിനുശേഷം കെട്ടിടത്തില്‍ നിന്നും അല്‍പ്പം അകലെയുള്ള മറ്റൊരു കെട്ടിടത്തിന് സമീപം പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
മേയ് 17നാണ് തുര്‍ക്കിയെ നടുക്കിയ കൊടുങ്കാറ്റ് വീശിയത്. മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കൊടുങ്കാറ്റ് വീശിയത്. ജനങ്ങളോട് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Multiple sofas flying during storm in Ankara, Turkey. pic.twitter.com/gWpzUuwDM8