ന്യൂഡല്‍ഹി: പ്രമുഖ യൂട്യൂബറും ബെെക്ക് റെെഡറുമായ യുവാവ് ബെെക്ക് അപകടത്തില്‍ മരിച്ചു.
യമുന എക്‌സ്‌പ്രസ്‌വേയില്‍ മണിക്കൂറില്‍ 300കിലോമീറ്റര്‍ വേഗതയില്‍ ബെെക്ക് ഓടിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
യൂട്യൂബില്‍ 1.27 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സുള്ള 25 കാരനായ അഗസ്ത്യ ചൗഹാനാണ് മരണപ്പെട്ടത്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ സ്വദേശിയാണ്.
ബെെക്ക് റെെഡിന്റെ വീഡിയോകള്‍ ചൗഹാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുമായിരുന്നു. ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. ബെെക്ക് ഡിവെെഡറിലിടിച്ചായിരുന്നു അപകടം. ഹെല്‍മറ്റ് തകര്‍ന്ന് മാരകമായി പരിക്കേറ്റ ചൗഹാന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി.
അലിഗഡ് ജില്ലയിലെ തപ്പാല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസാണ് അപകടസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്. ഈ വര്‍ഷം ആദ്യം ഡെറാഡൂണിലെ റോഡിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ചൗഹാന് എതിരെ കേസെടുത്തിരുന്നു. ബെെക്ക് സ്റ്റണ്ടു ചെയ്ത് പൊതു സുരക്ഷ അപകടത്തിലാക്കിയതിന് ഡെറാഡൂണ്‍ ട്രാഫിക് പൊലീസ് കണ്ടെത്തിയ 12 ബ്ലോഗര്‍മാരില്‍ ഒരാളാണ് ചൗഹാന്‍ എന്നാണ് റിപ്പോര്‍ട്ട്.