Click to learn more 👇

ചെങ്കോല്‍ സ്ഥാപിച്ച്‌ പ്രധാനമന്ത്രി; പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു; വീഡിയോ കാണാം


 പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്.

പൂജ ചടങ്ങുകള്‍ക്ക് ശേഷം ലോക്സഭ ചേംബറിലെത്തിയതാണ് ചെങ്കോല്‍ സ്ഥാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്താണ് ചെങ്കോല്‍ സ്ഥാപിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ ഫലകം അനാച്ഛാദാനം ചെയ്യുകയും ചെയ്തിരുന്നു

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ചെങ്കോല്‍ കൈമാറി. 

പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്ബടിയോടെ ചെങ്കോല്‍ കൈമാറിയത്. വെള്ളിയില്‍ തീര്‍ത്ത് സ്വര്‍ണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശില്‍പവുമുള്ള ഈ ചെങ്കോല്‍ അലഹബാദിലെ മ്യൂസിയത്തില്‍നിന്നാണ് എത്തിച്ചത്.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‍കരിക്കുകയാണ്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത്. ജനാധിപത്യ, ഭരണഘടനാമൂല്യങ്ങള്‍ അവഗണിച്ച്‌ മോദിമയമാക്കി രാജ്യത്തെ മാറ്റാൻ ശ്രമിക്കുന്നതാണ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തിയ അസാധാരണ പ്രതിഷേധമായി വളര്‍ന്നത്. 

പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് പ്രതിപക്ഷം കരുതുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.