Click to learn more 👇

ചക്ക കണ്ടപ്പോള്‍ കണ്‍ട്രോള്‍ പോയി; പ്രോട്ടോക്കോള്‍ മറന്ന് പറിച്ചെടുത്തു; ഇത് നാട്ടിലെ ചക്കക്കൊമ്ബന്‍ വീഡിയോ കാണാം


 കാടിറങ്ങി റോഷന്‍ കട പൊളിച്ച്‌ അരി കട്ടുതിന്നുന്ന കാട്ടുകൊമ്ബനെ അരിക്കൊമ്ബനെന്നും ചക്കക്കൊതി മൂത്ത് തുമ്ബിക്കൈ കൊണ്ട് പ്ലാവില്‍ നിന്നും ചക്ക മോഷ്‌ടിക്കുന്ന കാട്ടുകൊമ്ബനെ ചക്കക്കൊമ്ബനെന്നുമെക്കെ നാട്ടുകാര്‍ പേരിട്ടു വിളിച്ചു.

അവരെല്ലാം ഇപ്പോള്‍ നാട്ടില്‍ പ്രസിദ്ധമാണ്. എന്നാല്‍ കാട്ടുകൊമ്ബന്മാര്‍ മാത്രമല്ല നാട്ടാനകള്‍ക്കിടയിലുമുണ്ട് ചക്കക്കൊതിയന്മാര്‍.

കേരളത്തില്‍ ഉത്സവത്തിന് എഴുന്നള്ളിപ്പിച്ച ആന വഴിയരികില്‍ കണ്ട ഒരു പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി കഴിക്കുന്ന വിഡിയോയാണ് ഇപ്പോള്‍

സമൂഹമാധ്യമങ്ങിളില്‍ വൈറല്‍. നെറ്റിപ്പട്ടമൊക്കെ കെട്ടി പ്രൗഢിയില്‍ നടക്കുന്നതിനിടെയാണ് കണ്ണു ചക്കയില്‍ ഉടക്കിയത്. നടത്തത്തിനിടെ തന്നെ തുമ്ബിക്കൈ എത്തിച്ച്‌ പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തി വിഴുങ്ങി. വഴിയുടെ ഇരുവശത്തും നിരവധി ആളുകള്‍ കൂടി നിന്നിരുന്നു.

'ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍ മറന്നു പോയി' എന്ന കുറിപ്പോടെ റാഷ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആനയുടെ മുകളില്‍ മൂന്നു പേരുണ്ടായിരുന്നു. തുമ്ബിക്കൈ പൊക്കിയപ്പോള്‍ വീഴാതിരിക്കാന്‍ അവര്‍ പരസ്‌പരം പിടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിരവധി ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുമ്ബോള്‍ പ്ലാവിന് സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈന്റെ അപകട സാധ്യത കൂടി നോക്കണമെന്നും കമന്റുകള്‍ വന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.