Click to learn more 👇

' ജീവതത്തില്‍ വിജയിച്ച എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ ഒരു നൈറ്റി ഉണ്ടാകും':വൈറലായി യുവതിയുടെ വീഡിയോ കാണാം


 സ്ത്രീകളുടെയും വീട്ടമ്മമാരുടെയും ഇഷ്ട വസ്ത്രങ്ങളില്‍ ഒന്നാണ് നൈറ്റി. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ത്രീകളാണ് പ്രായഭേദന്യേ വീട്ടില്‍ നൈറ്റി ധരിക്കുന്നത്.

വീട്ടിലെ തിരക്കുപിടിച്ച ജോലിക്കിടയില്‍ നൈറ്റിയോളം ആശ്വാസം തരുന്ന മറ്റൊരു വസ്ത്രം ഇല്ലെന്നാണ് ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ നൈറ്റിക്ക് ഒരു പ്രത്യേക ബാന്‍ബേസ് തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ നൈറ്റിയെ പുകഴ്ത്തികൊണ്ട് ഒരു യുവതി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

@desimamoditi എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ജീവതത്തില്‍ വിജയിച്ച എല്ലാ സ്ത്രീകള്‍ക്കും പിന്നില്‍ ഒരു നൈറ്റിയുണ്ട് എന്നാണ് എഴുതി കാണിക്കുന്നത്. തുടര്‍ന്ന് ചൂട് പാത്രം പിടിക്കാനും, കുഞ്ഞിന്റെ മുഖം തുടയ്ക്കാനും, വരെ യുവതി ധരിച്ചിരിക്കുന്ന നൈറ്റിയാണ് ഉപയോഗിക്കുന്നത്. കണ്ട് പരിചയമുള്ള കാഴ്ചയായതിനാല്‍ പലര്‍ക്കും ഇതുകണ്ട് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഇത്തരത്തില്‍ നൈറ്റി ഉപയോഗിച്ചുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉടനീളം കാണുന്നത്.

'എന്റെ പ്രിയപ്പെട്ട നൈറ്റി, നിന്നെയെനിക്ക് ഇഷ്ടമാണ്. എന്നും എന്നെ പിന്തുണയ്ക്കുന്നതിന് നന്ദി 'എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി സ്ത്രീകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.