ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി. കലണ്ടര്‍ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി.
വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തില്‍ ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ഇത് മുഖ്യമന്ത്രിയ്‌ക്ക് അയക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ രണ്ട് ദിവസവും അവധി നല്‍കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നലെയാണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 28ലെ അവധിക്ക് പുറമെ ബക്രീദ് ദിനമായ 29നും അവധി പ്രഖ്യാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.