സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്.
പാറശ്ശാല പരശുവയ്ക്കലില്‍ ആണ് സംഭവം. അച്ഛന്റെ ഫോണ്‍ നമ്ബര്‍ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കൂള്‍ യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിംഗ് ഇറങ്ങിയത്. എന്നാല്‍, സ്കൂളില്‍ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.