തിരുവനന്തപുരം: രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈദിച്ച് ആറോടെ അടിമലത്തുറയിലാണ് സംഭവം.
കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. നടന്ന കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു.
പിന്നാലെ മകനെ വൈദികൻ പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി രക്ഷിതാക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.