കൊടുങ്ങല്ലൂര്‍ : അഴീക്കോട് മുനക്കല്‍ ബീച്ചിലെ ചീനവലയില്‍ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു.
മഠത്തിപറമ്ബില്‍ സുന്ദരന്റെ ചീനവലയില്‍ ആണു അപൂര്‍വമായി ലഭിക്കാറുള്ള മത്സ്യം ലഭിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു ഭാരം താങ്ങാതെ വന്നതോടെ തൊഴിലാളികളായ രവി, മൊയ്തീൻ, കരീം തുടങ്ങിയവര്‍ ചേര്‍ന്ന് ചീനവല ഉയര്‍ത്തുകയായിരുന്നു.
അഴീക്കോട് ഹാര്‍ബറില്‍ 40,000 രൂപയ്ക്കു മത്സ്യം വിറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴീക്കോട് മുനക്കല്‍ ബീച്ചിലെ ചീനവലക്കാര്‍ക്കു മത്സ്യം ഏറെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 കിലോഗ്രാം തിരുത ഒരു ചീനവലക്കാര്‍ക്കു ലഭിച്ചിരുന്നു.