കൊല്ലം: കാട്ടുപൂച്ച കടിച്ചതിനെ തുടർന്ന് വാക്‌സിൻ എടുത്ത യുവാവ് പേവിഷബാധയേറ്റ് മരിച്ചു.
നിലമേൽ സ്വദേശി 48 വയസ്സുള്ള മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി. കഴിഞ്ഞ മാസം 22നാണ് മുഖത്ത് കടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും വാക്‌സിൻ എടുക്കുയും ചെയ്തിരുന്നു.എന്നാൽ പേവിഷബാധയുടെ ലക്ഷണങ്ങളോടെ 12നാണ് യുവാവിനെ പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 14ന് മരിച്ചു. പാലോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചത്. കടിയേറ്റതിന് പിന്നാലെ മുഹമ്മദ് റാഫി പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ എടുത്തിരുന്നു. വാക്‌സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായത് ഏറെ ഗൗരവകരമായ എടുക്കേണ്ട ഒന്നാണ്.