Click to learn more 👇

ഇത്തരം പുരുഷന്‍മാരെ സ്ത്രീകള്‍ പെട്ടെന്ന് ഇഷ്ടപ്പെടും, പിന്നിലെ കാരണമിതാണ്


 സ്ത്രീയെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. മുഖസൗന്ദര്യവും ശരീരഭംഗിയും പൊക്കവും എന്നൊക്കെയായിരിക്കും ഉത്തരങ്ങള്‍.

എന്നാല്‍ ഇവ മാത്രമല്ല സ്ത്രീകളെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്നത്,. അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം മൂന്നു ഗുണങ്ങളാണ് പുരുഷൻമാരില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. നര്‍മ്മബോധം, ആത്മവിശ്വാസം, ബുദ്ധി തുടങ്ങിയ ഗുണങ്ങളാണ് അവ. സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷൻമാരിലെ മറ്റു കാര്യങ്ങള്‍ ഇവയാണ്.

നേതൃശേഷിയും നയിക്കാനുള്ള കഴിവും ഉള്ള പുരുഷൻമാരെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശരിയായ സമയത്ത് കൃത്യമായ തീരുമാനങ്ങള്‍ എടുക്കാൻ കഴിയുന്നതും സ്ത്രീകളെ സ്വാധീനിക്കും. പ്രതിസന്ധികളെ ധൈര്യമായി നേരിടാൻ കഴിയുന്ന ഗുണവും സ്ത്രീകളെ ആകര്‍ഷിക്കുന്നവയാണ് .

ഏത് സമയത്തും സ്വാഭാവികമായി പ്രതികരിക്കുന്ന പുരുഷൻമാരെയും സ്ത്രീകള്‍ പൊതുവെ ഇഷ്ടപ്പെടുന്നു. പുരുഷനില്‍ സ്ത്രീകളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ ഗുണമാണ് അവരിലെ നര്‍മ്മബോധം. സിക്സ് പാക്കില്ലെങ്കിലും ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവരെയും സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ്. നല്ല ഭക്ഷണരീതിയും വ്യായാമവും പിന്തുടര്‍ന്നവര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാൻ എളുപ്പം കഴിയും.


മികച്ച വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, താടി, മുഖം എന്നിവ പുരുഷനിലെ വ്യക്തിത്വത്തെ വളരെയധികം സ്വാധീനിക്കും, കൈകാലുകളിലെ നഖങ്ങളുടെ കൃത്യമായ പരിപാലനം, വൃത്തി എന്നിവ സ്ത്രീകള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നവയാണ്. എത്ര നല്ല വസ്ത്രധാരണമാണെങ്കിലും നഖങ്ങ( വൃത്തിയില്ലെങ്കില്‍ അത് നെഗറ്റീവായി മാറും. എപ്പോഴും ആത്മവിശ്വാസവുള്ള വ്യക്തിത്വങ്ങളെ സ്ത്രീകള്‍ ആരാധിക്കും, പോസിറ്റിവിറ്റി നിലനിര്‍ത്തുന്നതും റൊമാന്റിക്കും ആയ പുരുഷൻമാരെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.